സമയപരിധി ലംഘിച്ചു: ബെംഗളൂരുവിൽ ശില്പാഷെട്ടിയുടെ പബ്ബിന്റെ പേരിൽ കേസ്
Dec 17, 2025, 11:57 IST
ബെംഗളൂരു: സമയപരിധി ലംഘിച്ച് പ്രവർത്തിച്ചതിന് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിന്റെ പേരിലാണ് കേസ്.
കഴിഞ്ഞദിവസം ഈ പബ്ബിലെത്തിയവർ തമ്മിൽ സംഘർഷം നടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പബ്ബുകൾ പ്രവർത്തിക്കാൻ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവർത്തിക്കുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമായിരുന്നു. തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
tRootC1469263">അർധരാത്രിക്കുശേഷം ഒരുമണി വരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പബ്ബുകളിൽ ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർക്ക് ഓഹരിപങ്കാളിത്തമുണ്ട്.
.jpg)


