'ഒറിജിനല്‍' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍

original

ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രം 'ഒറിജിനലി'ന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചിത്രം ഒക്ടോബര്‍ 23 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, രാജേഷ് മാധവന്‍ എന്നിവര്‍ ഒരുമിച്ചെത്തി ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിവരം അറിയിക്കുന്ന വീഡിയോ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ മാസ് മീഡിയയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി.

സമയവുമായി കളിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. 'നമ്മള്‍ സമയവുമായി കളിച്ചാല്‍, സമയം എന്തായാലും തിരിച്ചും കളിക്കും' എന്ന കൗതുകമുണര്‍ത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് സമ്മാനിക്കുക. ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Tags