നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ 2 - മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

mookuthi amman 2

ചിത്രത്തിന് തമിഴ്‌നാട്ടില്‍ രാവിലെ 6 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയ് നല്‍കിയിരുന്നു.

നയന്‍താര ചിത്രം മൂക്കുത്തി അമ്മന് ശേഷം, വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് നിര്‍മ്മിച്ച് സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ 2 - മഹാശക്തിയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു.

ചിത്രം ഈ വെള്ളിയാഴ്ച, നവംബര്‍ 6-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തമിഴ്‌നാട്ടില്‍ രാവിലെ 6 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയ് നല്‍കിയിരുന്നു.

തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഒരു ദിവസം ആറു ഷോകള്‍ വരെ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചു.മഹാശക്തിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുന്ദര്‍ സി. ആണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിര്‍വഹിക്കുന്നത്. ഖുശ്ബു സുന്ദര്‍, കുഷ്മിത ഗണേഷ്, ഇഷാന്‍ സക്‌സേന, വിഘ്‌നേഷ് ശിവന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

Tags