ബുക്കിങ്ങിൽ കുതിച്ച് ‘കണ്ണപ്പ’

Vishnu Manchu's Pan Indian film 'Kannappa'; Ready for release
Vishnu Manchu's Pan Indian film 'Kannappa'; Ready for release

 മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു നായകനായെത്തിയ പാൻ-ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യ്ക്ക് ഓരോ മണിക്കൂറിലും ആറായിരത്തിനടുത്താണ് ടിക്കറ്റ് ബുക്കിങ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രം എല്ലാത്തരത്തിലുള്ള പ്രേക്ഷകരേയും തൃപ്‍തിപ്പെടുത്തുന്നതാണെന്നാണ് അഭിപ്രായം.

tRootC1469263">

ചിത്രത്തിൽ മോഹൻലാൽ കിരാത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്. ഏകദേശം 200 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്.

ഇന്ത്യൻ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ്ങാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിത്തോളജിക്കൽ ഫാന്‍റസി സിനിമയായി എത്തിയിരിക്കുന്ന ചിത്രത്തെ പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.

Tags