തഗ് ലൈഫ് താരങ്ങളുടെ പ്രതിഫലകണക്ക് പുറത്ത്

thug life.jpg
thug life.jpg

കമൽഹാസൻ-മണിരത്‌നം ടീമിന്റെ പുതിയ ചിത്രം തഗ് ലൈഫ്  താരങ്ങളുടെ പ്രതിഫലകണക്ക് പുറത്തുവന്നു. വലിയ താരനിരയാണ് സിനിമയുടെ ഭാഗമായതെങ്കിലും ആദ്യ ദിനം വെറും 17 കോടി രൂപക്കടുത്ത് മാത്രമാണ് സിനിമക്ക് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപ മാത്രമേ ഇതുവരെ നേടാനായിട്ടുള്ളു.

tRootC1469263">

180 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നടന്‍ സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പുവിന്‍റെ പ്രതിഫലം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുന്‍ ചിത്രത്തിലെ അഭിനയത്തിന് തൃഷക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്. നാല് കോടി രൂപ ആയിരുന്നു ഗുഡ് ബാഡ് അഗ്ലിക്കായി തൃഷ വാങ്ങിയത്.

ജോജു ജോര്‍ജിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. 50 ലക്ഷമാണ് അഭിരാമിക്ക് ലഭിച്ച പ്രതിഫലം. അതേസമയം, കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

Tags