ഒടിടി റിലീസിന് ശേഷവും 'എയറിലായി' തഗ് ലൈഫ്

thug Life
thug Life

കമൽഹാസനും മണിരത്‌നവും  ഒന്നിച്ച 'തഗ് ലൈഫ്' ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലെ പരാജയം മൂലം ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്ത സിനിമയ്ക്ക് അവിടെയും രക്ഷയില്ല. സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ വർഷമാണ്.

tRootC1469263">

ഗ്യാങ്‌സ്റ്റർ സിനിമകളിൽ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേകൾ കുത്തി നിറച്ച തഗ് ലൈഫിൻറെ തിരക്കഥ ഏറെ പഴഞ്ചനാണെന്നാണ് ആരാധകരുടെ പ്രതികരണം. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയിൽ തഗ് ലൈഫ് മുൻപന്തിയിൽ തന്നെയുണ്ടാകുമെന്ന് ഒടിടി റിലീസിന് ശേഷം പലരും കുറിച്ചു. തിയേറ്ററിൽ ഫ്‌ളോപ്പായ സിനിമകളെ ഒടിടിയിൽ ഹിറ്റാക്കാൻ പലപ്പോഴും ഒരുകൂട്ടം ആളുകൾ ഉണ്ടാകുമെന്നും അവർക്ക് പോലും തഗ് ലൈഫിനെ ആവശ്യമില്ലെന്നും ചിലരെഴുതി. കുറ്റം പറയാൻ പോലും ആരും ചിത്രം കാണുന്നില്ലെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

അതേസമയം, ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാൻ ചിത്രത്തിനായിരുന്നില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

Tags