തഗ് ലൈഫ് വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

When asked why he didn't get married, 42-year-old Trisha gave a funny answer! Kamal Haasan's words about getting married twice went viral
When asked why he didn't get married, 42-year-old Trisha gave a funny answer! Kamal Haasan's words about getting married twice went viral
മണിരത്നം-കമൽഹാസൻ ടീമിന്റെ തഗ് ലൈഫ് സിനിമ റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ തഗ് ലൈഫിന് കമൽ ഹാസനും മണിരത്നവും 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുകയാണെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.
tRootC1469263">
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ പക്ഷേ ഏറ്റവുമധികം ചർച്ചയായത് സിനിമയിലെ നായികമാരായ അഭിരാമി, തൃഷ എന്നിവർക്കൊപ്പമുള്ള കമൽഹാസന്റെ റൊമാന്റിക് രംഗങ്ങളായിരുന്നു. 70 കാരനായ കമൽഹാസന് നായികമാരായി എത്തിയ 2 താരങ്ങൾക്കും 40 വയസാണ് പ്രായം എന്ന രീതിയിലാണ് വിമർശനങ്ങൾ വന്നത്. മകളുടെ പ്രായമുള്ളവർക്കൊപ്പം കമൽഹാസൻ റൊമാൻസ് ചെയ്യുന്നത് ശരിയല്ലെന്ന രീതിയിൽ വരെ ചർച്ചകൾ നീണ്ടിരുന്നു.
ഇപ്പോൾ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ. അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ തൃഷ പങ്കെടുക്കവേയായിരുന്നു വിമർശനങ്ങളിൽ നടി പ്രതികരിച്ചത്. ഇത്തരം വിമർശനങ്ങളും ആക്രമണങ്ങളും താൻ നേരിടാൻ തയ്യാറാണ് എന്ന് വ്യക്തമാക്കിയ തൃഷ കമൽ ഹാസനുമായുള്ള സ്‌ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് താൻ വിശ്വസിക്കുന്നെന്നും തുറന്നുപറഞ്ഞു

Tags