'തുടരും' തമിഴ്, തെലുങ്ക് പതിപ്പുകൾ നേടിയത് എത്ര? ശ്രദ്ധ നേടി കളക്ഷൻ റിപ്പോർട്ട്


മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും തിയേറ്ററുകളിൽ നിറഞ്ഞാടിയ ചിത്രമാണ്. ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം നേടി മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായും മാറി. മലയാളത്തിന് പുറമെ 'തുടരും' തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ മറ്റുഭാഷാ പതിപ്പുകളുടെ കളക്ഷൻ റിപ്പോർട്ട് ശ്രദ്ധ നേടുകയാണ്.
tRootC1469263">'തുടരും' തെലുങ്ക് പതിപ്പിന്റെ നെറ്റ് കളക്ഷൻ 1.98 കോടിയാണെന്നും തമിഴ് പതിപ്പിന്റെ നെറ്റ് കളക്ഷന്‍ 1.4 കോടിയാണെന്നും പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. മലയാളം പതിപ്പ് റിലീസ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തെലുങ്ക് അപ്പതിപ്പും റിലീസ് ചെയ്തിരുന്നുവെങ്കിലും ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് തമിഴ് പതിപ്പായ തൊടരും റിലീസ് ചെയ്തത്.

അതേസമയം കഴിഞ്ഞ ദിവസം മുതൽ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. സിനിമയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.