മികച്ച പ്രതികരണങ്ങളോടെ ‘തുടക്കം’ മുന്നേറുന്നു
വിസ്‌മയ മോഹൻലാലിന്റെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ തിയറ്ററുകളിൽ മികച്ച പ്രദർശനം തുടരുകയാണ്. ‘2018’ എന്ന വൻ വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം, ആഗോളതലത്തിൽ ഇതുവരെ 40.1 കോടി രൂപയാണ് വാരിയത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 30-ന് കൊച്ചിയിൽ വെച്ച് ഒഫിഷ്യൽ ലോഞ്ച് നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 17-ന് കുട്ടിക്കാനത്താണ് ആരംഭിച്ചത്. ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്നായിരുന്നു ലോഞ്ചിംഗ് വേളയിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചത്. എന്നാൽ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങൾ ആ വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും, ജോമോൻ ടി. ജോൺ ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറുമായ ചിത്രത്തിന് പിന്നിൽ വൻ താരനിരയും അണിയറപ്രവർത്തകരുമാണ് അണിനിരന്നിട്ടുള്ളത്.
.jpg)

