രോമാഞ്ചം VFX ബ്രേക്ക് ഡൗൺ : വീഡിയോ കാണാം
Sun, 5 Mar 2023

ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ‘രോമാഞ്ചം’ എന്ന ചിത്ര൦ ഫെബ്രുവരി മൂന്നിന് പ്രദർശനത്തിന് എത്തി. ഒരു ഹൊറര്‍ കോമഡിയാണ് ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മികച്ച വിജയം നേടി ചിത്രം ഇപ്പോൾ നാലാം വാരത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ VFX ബ്രേക്ക് ഡൗൺ വീഡിയോ പുറത്തുവിട്ടു.
ജോണ്‍പോള്‍ ജോര്‍ജ്ജ്സൗബിന്‍ ഷാഹിര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ സനു താഹിര്‍ ഛായാഗ്രഹണവും സുഷിന്‍ ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.