അവിനാഷ് മിശ്ര–ഈഷ സിങ് വിവാദത്തിൽ മൗനം പാലിച്ചതിന് ഭീഷണി സന്ദേശങ്ങൾ; പ്രതികരണവുമായി ഒറി

Avinash

ടെലിവിഷൻ താരങ്ങളായ അവിനാഷ് മിശ്രയും ഈഷ സിങ്ങും തമ്മിലുള്ള വിവാദത്തിൽ പ്രതികരിക്കാത്തതിനെ തുടർന്ന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ വ്യക്തിത്വം ഒറി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഒറി ഇക്കാര്യം അറിയിച്ചത്.

വിവാദവുമായി ബന്ധപ്പെട്ട് ഇരുവരോടും താൻ സംസാരിച്ചിട്ടില്ലെന്നും അതിനാൽ വിഷയത്തിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും ഒറി വ്യക്തമാക്കി. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടാതെ മാറിനിൽക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തിൽ പരസ്യമായി പ്രതികരിക്കാൻ തന്നെ സമ്മർദത്തിലാക്കുന്ന സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും ആരെയും മറ്റൊരാളുടെ സ്വകാര്യ വിഷയത്തിൽ സംസാരിക്കാൻ നിർബന്ധിക്കരുതെന്നും ഒറി അഭ്യർഥിച്ചു. അവിനാഷ് മിശ്രയും ഇതിനിടെ സ്വന്തം ഭാഗത്തെ പിഴവുകൾ അംഗീകരിച്ച് പ്രതികരിച്ചിരുന്നു. 
 

Tags