ജനനായകന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പണം പോകുമെന്ന് ആശങ്കപ്പെടേണ്ട

Thalapathy Vijay's 'Jananayakan' to release in January; New poster

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആണ് നിങ്ങളെങ്കില്‍ ഒരിക്കലും ബുക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യരുത്.

ദളപതി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു ജനനായകന്‍. വലിയ പ്രതീക്ഷയില്‍ ഒരുങ്ങിയ സിനിമ ജനുവരി 9 ണ് പൊങ്കല്‍ റിലീസായി തിയേറ്ററില്‍ എത്താന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട സെന്‍സര്‍ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോഴിതാ റിലീസ് നീട്ടിയിരിക്കുകയാണ്. സിനിമയ്ക്ക് ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. പലയിടത്തും സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് എടുത്തവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

tRootC1469263">

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആണ് നിങ്ങളെങ്കില്‍ ഒരിക്കലും ബുക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യരുത്. അങ്ങനെ ക്യാന്‍സല്‍ ചെയ്താല്‍ ബുക്ക് ചെയ്യാനായി ചെലവഴിച്ച മുഴുവന്‍ തുകയും നിങ്ങള്‍ക്ക് തിരികെ ലഭിക്കില്ല. പകരം അതാത് തിയേറ്റര്‍ തന്നെ ഷോ ക്യാന്‍സല്‍ ആക്കി മുഴവന്‍ തുകയും റീഫണ്ട് ചെയ്യും, നിങ്ങള്‍ ഒന്നും തന്നെ ബുക്ക് മൈ ഷോയില്‍ ചെയ്യേണ്ട കാര്യമില്ല. തിയേറ്റര്‍ കൗണ്ടര്‍ വഴിയാണ് ബുക്ക് ചെയ്തത് എങ്കില്‍ ബുക്ക് ചെയ്ത തിയേറ്ററില്‍ പോയാല്‍ അവിടെ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് റീഫണ്ട് കിട്ടുന്നതായിരിക്കും. ജനനായകന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് തിയേറ്ററുകള്‍ എല്ലാം റിലീസ് മാറ്റിവച്ചതിന് പിന്നാലെ അറിയിച്ചിട്ടുണ്ട്.

Tags