അച്ഛനുണ്ടായിരുന്നെങ്കില്‍ അച്ഛന് ഏറ്റവുമധികം സന്തോഷം തോന്നുന്ന ഒരു കാര്യമായിരിക്കും ഇത് ; അമൃത
തന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ അച്ഛന് ഏറ്റവുമധികം സന്തോഷം തോന്നുന്ന ഒരു കാര്യമായിരിക്കും ഇതെന്ന് അമൃത പറഞ്ഞു.
ഇന്ത്യയൊട്ടാകെ കാത്തിരുന്ന ചിത്രം രാമായണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ അമൃത സുരേഷ്. തന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ അച്ഛന് ഏറ്റവുമധികം സന്തോഷം തോന്നുന്ന ഒരു കാര്യമായിരിക്കും ഇതെന്ന് അമൃത പറഞ്ഞു.
'ഈ പാട്ട് പാടി ആദ്യം വിഡിയോ കാണുന്ന സമയത്ത് അമ്മ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇതൊന്നും കാണാന്‍ അച്ഛ ഇല്ലല്ലോ എന്ന്. പിന്നെ ഞാന്‍ വിശ്വസിക്കുന്നത് എന്താണെന്ന് വച്ചാല്‍, അച്ഛന് ചിലപ്പോള്‍ മുകളിലിരുന്ന് ഒപ്പിക്കുന്ന പരിപാടികളായിരിക്കും ഇതൊക്കെ. മനുഷ്യനായിട്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചിലപ്പോള്‍, മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും. അങ്ങനെയൊക്കെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനിപ്പോഴും ആ പാട്ടിന്റെ ഷോക്കില്‍ തന്നെയാണ് ഇരിക്കുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 'രാമായണ'യുടെ എവിടെയെങ്കിലും ഒരു ഭാ?ഗമാകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്. റഹ്മാന് സാറിന് വേണ്ടി ഞാന്‍ പാടുന്ന മൂന്നാമത്തെ പാട്ട് ആണിത്', അമൃത പറഞ്ഞു.
'രാമായണ'യിലെ മനം പോലെ എന്ന പാട്ടാണ് അമൃത ആലപിച്ചിരിക്കുന്നത്. എ ആര് റഹ്മാന് ആണ് സം?ഗീതമൊരുക്കിയിരിക്കുന്നത്. രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ സീതയായി സായ് പല്ലവിയാണ് ചിത്രത്തിലെത്തുന്നത്. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത്.
.jpg)

