ഇത് ജനങ്ങളുടെ സിനിമ, അവര്‍ വിതച്ചത് അവര്‍ കൊയ്യും.'; 'പുഴ മുതല്‍ പുഴ വരെ'കുറിച്ച് രാമസിംഹന്‍

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. സെന്‍സറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ മാര്‍ച്ച് മൂന്നിന് പുഴ മുതല്‍ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് രാമസിംഹന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പുഴ മുതല്‍ പുഴ വരെയ്ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവര്‍ പരസ്യക്കാരായി മാറും. കാരണം അവരാണിത് നിര്‍മിച്ചതെന്നും രാമസിംഹന്‍ കുറിക്കുന്നു.'ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനല്‍ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ,അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മിച്ചത്.. അവര്‍ വിതച്ചത് അവര്‍ കൊയ്യും.അവനവന്റെ ധര്‍മ്മം.. അതാണ്... മമധര്‍മ്മ', എന്നായിരുന്നു സംവിധായകന്‍ കുറിച്ചത്.
'ഇങ്ങിനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിര്‍മിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്',എന്നാണ് മറ്റൊരു പോസ്റ്റില്‍ രാമസിംഹന്‍ കുറിച്ചത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹന്‍ പറഞ്ഞിരുന്നു.