'വിജയ് ചിത്രം റീമേക്ക് ചെയ്യുന്നതിനായി ഭഗവന്ത് കേസരിയില്‍ നിന്ന് ഒരംശം മാത്രമേ അവര്‍ എടുത്തിട്ടുള്ളൂ ; സംവിധായകന്‍

vijay

റീമേക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഏറ്റവും മികച്ച സിനിമകളായിരിക്കും അതിനായി ആളുകള്‍ തിരഞ്ഞെടുക്കുന്നത്.


വിജയ്യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന സിനിമയാണ് ജനനായകന്‍. ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് സിനിമയെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സിനിമയുടെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ ജനനായകന്‍ റീമേക്ക് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ഭഗവന്ത് കേസരിയുടെ സംവിധായകന്‍ അനില്‍ രവിപുടി.

tRootC1469263">

'വിജയ് ചിത്രം റീമേക്ക് ചെയ്യുന്നതിനായി ഭഗവന്ത് കേസരിയില്‍ നിന്ന് ഒരംശം മാത്രമേ അവര്‍ എടുത്തിട്ടുള്ളൂ. ആദ്യത്തെ 20 മിനിറ്റ്, ഇന്റര്‍വെല്‍ ബ്ലോക്ക്, സെക്കന്റ് ഹാഫിലെ ചില രംഗങ്ങള്‍ ഇതൊക്കെയാണ് ജന നായകനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ വില്ലന്റെ ഭാഗങ്ങള്‍ പൂര്‍ണമായും അവര്‍ മാറ്റിയിട്ടുണ്ട്. റോബോര്‍ട്ട് പോലെയുള്ള സയന്‍സ്-ഫിക്ഷന്‍ എലമെന്റ്സ് കൊണ്ടുവരാനും എച്ച് വിനോദ് ശ്രമിച്ചിട്ടുണ്ട്,' അനില്‍ രവിപുഡി പറയുന്നു.
ഇപ്പോള്‍ റീമേക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഏറ്റവും മികച്ച സിനിമകളായിരിക്കും അതിനായി ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഇത്രയും വര്‍ഷങ്ങളായി ആളുകള്‍ ചെയ്തു വരുന്നതും അതാണ്. മറ്റൊരു ഭാഷയില്‍ ഒരു സിനിമ എടുക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇവിടെയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളും നെ?ഗറ്റീവ് കമന്റുകളുമൊക്കെ കാരണം അവര്‍ അത് പരസ്യമായി പറഞ്ഞില്ല എന്നതാണ്. അത് മറച്ചു വച്ചു മുന്നോട്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം തമിഴ് പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ വിഷയമാണ്. ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല,' അനില്‍ രവിപുഡി കൂട്ടിച്ചേര്‍ത്തു.

Tags