കാമിയോ വേഷങ്ങള്‍ ചെയ്യാന്‍ കാരണമുണ്ട് ; ശിവ രാജ്കുമാര്‍
ഇക്കുറി തന്റെ വേഷത്തിന് അല്പം കൂടെ ദൈര്‍ഘ്യം ഉണ്ടെന്ന് പറയുകയാണ് നടന്‍.
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രജനികാന്ത് നായകനാകുന്ന സിനിമയില്‍ നിരവധി കാമിയോ റോളുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമയിലെ തന്റെ റോളിനെക്കുറിച്ച് പറയുകയാണ് ശിവ രാജ്കുമാര്‍. ആദ്യ ഭാഗത്തില്‍ നരസിംഹ എന്ന വേഷത്തിലായിരുന്നു ശിവ രാജ്കുമാര്‍ എത്തിയിരുന്നത്. ഇക്കുറി തന്റെ വേഷത്തിന് അല്പം കൂടെ ദൈര്‍ഘ്യം ഉണ്ടെന്ന് പറയുകയാണ് നടന്‍.
tRootC1469263">സിമികളില്‍ കാമിയോ വേഷങ്ങള്‍ ചെയ്യുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.
'ജയിലര്‍ 2 സിനിമയുടെ എന്റെ സീനിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്തു. ജനുവരിയില്‍ കുറച്ച് ഷൂട്ടുകള്‍ കൂടെ ബാക്കിയുണ്ട്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായുള്ള കാമിയോ വേഷമാണ് എന്റേത്. ആദ്യ ഭാഗത്തേക്കാള്‍ ഇക്കുറി വേഷത്തിന് അല്പം കൂടെ ദൈര്‍ഘ്യം ഉണ്ട്. രണ്ട് ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള സൗഹൃദം സ്ഥാപിക്കുന്നതിനും, നടന്മാര്‍ തമ്മിലുള്ള അടുപ്പം കൂട്ടുന്നതിനും കൂടെയാണ് സിനിമകളില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നത്,' ശിവ രാജ്കുമാര്‍ പറഞ്ഞു.
.jpg)


