ദൃശ്യം 4 ഉണ്ടാകും ; ആന്റണി പെരുമ്പാവൂര്‍
മഴവില്‍ മനോഹാരമയുടെ അവാര്‍ഡ് മിരാശയിലാണ് ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ നാലാം ഭാഗം പ്രഖ്യാപിച്ചത്.
'ദൃശ്യം 3' തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിങ്ങും ചിത്രം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
മഴവില്‍ മനോഹാരമയുടെ അവാര്‍ഡ് മിരാശയിലാണ് ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ നാലാം ഭാഗം പ്രഖ്യാപിച്ചത്. ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇതെന്റെ മനസില്‍ നിന്ന് പറയുന്നതാണെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 37 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
.jpg)

