ആദ്യം ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് വേണ്ടെന്ന് വെച്ചു; മിഷ്‌കിന്‍ ചിത്രത്തെക്കുറിച്ച് ആന്‍ഡ്രിയ
സിനിമയില്‍ ആദ്യം ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഷൂട്ടിംഗ് സമയത്ത് അവ വേണ്ടെന്ന് വെച്ചു എന്നും നടി പറഞ്ഞു.
ആന്‍ഡ്രിയയെ പ്രധാന കഥാപാത്രമാക്കി മിഷ്‌കിന്‍ ഒരുക്കിയ സിനിമയാണ് പിശാച് 2 . നേരത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തില്‍ ആന്‍ഡ്രിയയുടെ ന്യൂഡ് സീന്‍ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് നടി. സിനിമയില്‍ ആദ്യം ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഷൂട്ടിംഗ് സമയത്ത് അവ വേണ്ടെന്ന് വെച്ചു എന്നും നടി പറഞ്ഞു.
tRootC1469263">'സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് ആ സീനുകള്‍ വേണ്ടെന്ന് വെച്ചു. സിനിമയില്‍ ഇറോട്ടിക്ക് രംഗങ്ങള്‍ ഉണ്ട് പക്ഷെ ന്യൂഡ് സീനുകള്‍ ഇല്ല. വെറും നിലനില്‍പ്പിന് വേണ്ടി അല്ല മിഷ്‌കിന്‍ സാര്‍ പിശാച് 2 ചെയ്യുന്നത്. അദ്ദേഹം വലിയ അഭിനേതാക്കള്‍ക്കൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ളയാളാണ്. അത്തരമൊരു സംവിധായകന്‍ എന്നോട് ഒരു വേഷം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വിഷനെയും ഉദ്ദേശത്തെയും വിശ്വസിക്കണം', ആന്‍ഡ്രിയ പറഞ്ഞു.
ആന്‍ഡ്രിയ ജെറമിയ, വിജയ് സേതുപതി, പൂര്‍ണ, സന്തോഷ് പ്രതാപ് എന്നിവരാണ് പിശാച് 2 വിലെ പ്രധാന അഭിനേതാക്കള്‍
.jpg)


