ധനുഷിനൊപ്പം ദേഷ്യപ്പെടുന്ന ആ സീന്‍ ചെയ്യുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു, അദ്ദേഹം കൂളാക്കി ; വെളിപ്പെടുത്തി മമിത

mamitha

'രാത്രിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. കുറച്ച് ഇന്റന്‍സ് ആയ രംഗമായിരുന്നു അത്,

ധനുഷിനെ നായകനാക്കി വിഘ്നേശ് രാജ ഒരുക്കിയ ആക്ഷന്‍ സിനിമയാണ് കര. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ധനുഷിനൊപ്പം വളരെ ഇന്റെന്‍സ് ആയ ഒരു സീന്‍ ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി മമിത
'രാത്രിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. കുറച്ച് ഇന്റന്‍സ് ആയ രംഗമായിരുന്നു അത്, ഞാന്‍ ധനുഷ് സാറിന്റെ കോളറില്‍ പിടിച്ച് ദേഷ്യപ്പെടുന്നതാണ്. ആ സീനിന്റെ ഒരു ഡെപ്ത് കൂടുതല്‍ ആയതുകൊണ്ട് കോളറില്‍ പിടിച്ചപ്പോള്‍ കുറച്ചധികം കടുത്തുപോയി, ഉടനെ എനിക്കത് ഫീലാവുകയും ഞാന്‍ സോറി പറയുകയും ചെയ്തു. ഇല്ലമ്മ, നിങ്ങള്‍ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് ഇത് ആവശ്യമാണ് എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്.

ആ ഒരു ഷൂട്ടിങ് വളരെ നല്ല ഒരു അനുഭവമായിരുന്നു. അത്രയും ഡെപ്തുള്ള ഒരു രംഗം എന്നെ കൊണ്ട് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന സംശയവും ടെന്‍ഷനുമൊക്കെ എനിക്കുണ്ടായിരുന്നു. പക്ഷേ ധനുഷ് സാറും സംവിധായകനും ടീം മൊത്തവും ഒരുപാട് എന്നെ കംഫര്‍ട്ട് ആക്കി, സമയമെടുത്ത് ചെയ്താല്‍ മതി, കൂളായി, എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ മതി എന്ന് പറഞ്ഞു', മമിത പറഞ്ഞു.

Tags