ഓടും കുതിര ചാടും കുതിരയുടെ സ്‌ക്രിപ്റ്റ് സ്‌ട്രെക്ച്ചര്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചു ; ഫഹദ് ഫാസില്‍

odum kuthira chadum kuthira

താന്‍ ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഓടും കുതിര ചാടും കുതിര എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. 

ഓടും കുതിര ചാടും കുതിര പ്രേക്ഷകരുടെ ഇടയില്‍ കണക്ട് ആകാതെ പോയതിനെക്കുറിച്ച് ഫഹദ് ഫാസില്‍. സിനിമയുടെ സ്‌ക്രിപ്റ്റ് സ്ട്രക്ച്ചര്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെന്നും തന്റെ ഡിപ്രഷനെക്കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ മറ്റൊരു കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിച്ചതാണ് തെറ്റായി പോയതെന്ന് ഫഹദ് പറഞ്ഞു. പക്ഷേ താന്‍ ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഓടും കുതിര ചാടും കുതിര എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. 

'ഓടും കുതിര ചാടും കുതിര സ്‌ക്രിപ്റ്റ് സ്ട്രക്ച്ചര്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റി, ഉദ്ദേശിച്ചത് അബി എന്ന കഥാപാത്രത്തിന്റെ കഥ പറയാനാണ്, പക്ഷേ അത് വേറൊരു ആളുടെ അനുഭവങ്ങളിലൂടെയാണ് കാണിക്കുന്നത്. എന്റെ മാനസിക വിഷമങ്ങളെയും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ അത് മറ്റൊരു പെണ്‍കുട്ടിയുടെ ഡിപ്രഷനിലൂടെ കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് വര്‍ക്ക് ആയില്ലെന്നാണ് എന്റെ കണ്ടെത്തല്‍, അല്ലെങ്കില്‍ ആ പെണ്‍കുട്ടിയുടെ കഥ കാണിച്ച ശേഷം എന്റേത് കാണിച്ചാല്‍ മതിയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയായിരുന്നു അത്', ഫഹദ് പറഞ്ഞു.

Tags