പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല ; നിഷേധിച്ച് ജനനായകന്റെ നിര്‍മ്മാതാക്കള്‍

jananayakan

വിജയ്യുമായി അത്തരത്തില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നും അദ്ദേഹം ജനനായകന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കിയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടു നിര്‍മാതാക്കളും വിജയ്യും തമ്മില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍.

tRootC1469263">

വിജയ്യുമായി അത്തരത്തില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നും അദ്ദേഹം ജനനായകന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കിയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. നേരത്തെ സിനിമയുടെ പ്രതിഫലം മുഴുവനായി നല്‍കാത്തതിനാല്‍ വിജയ് ജനനായകന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ജനനായകനില്‍ 275 കോടിയാണ് വിജയ്യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ്യുടെ മുന്‍ ചിത്രമായ ദി ഗോട്ടില്‍ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടക്കുകയാണ്.
സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ദളപതി കച്ചേരി' എന്നാണ് ഗാനത്തിന്റെ പേര്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകന്‍ എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. 'എന്‍ നെഞ്ചില്‍ കുടിയിരിക്കും' എന്ന വിജയ്യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. 2026 ജനുവരി 9 ആണ് 'ജനനായകന്‍' തിയേറ്ററില്‍ എത്തുന്നത്.
ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.

Tags