മലയാള സിനിമയിലേതു പോലെ മാറ്റങ്ങള്‍ ബോളിവുഡിലില്ല ; പ്രിയദര്ശന്
'ഇന്ന് ഇന്ത്യയിലുടനീളം സിനിമയില്‍ ഒരു പുതിയ തലമുറ തന്നെ വളര്‍ന്നുവരുന്നുണ്ട്.
ബോളിവുഡ് ഇന്നും താരാധിപത്യത്തിന് പിന്നാലെയാണെന്നും മലയാള സിനിമയിലേതു പോലെ മാറ്റങ്ങള്‍ അവിടെ സംഭവിക്കുന്നില്ലെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍.
'ഇന്ന് ഇന്ത്യയിലുടനീളം സിനിമയില്‍ ഒരു പുതിയ തലമുറ തന്നെ വളര്‍ന്നുവരുന്നുണ്ട്. മലയാള സിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത, വലിയ ബജറ്റുകള്‍ ഇല്ലെങ്കില്‍ പോലും അവര്‍ സിനിമയുടെ ഉള്ളടക്കത്തിന് നല്‍കുന്ന പ്രാധാന്യമാണ്. പുതിയ കാലത്തെ സംവിധായകര്‍ അവരുടെ കഥകള്‍ വളരെ രസകരമായി അവതരിപ്പിക്കുന്നു. ഒടിടിയുടെ വരവോടെ അവര്‍ക്ക് വലിയൊരു പ്രേക്ഷകവൃന്ദത്തെയും ലഭിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബോളിവുഡില്‍ അത്തരമൊരു മാറ്റം കാണാന്‍ കഴിയുന്നില്ല', പ്രിയദര്‍ശന്റെ വാക്കുകള്‍.
ഭൂത് ബം?ഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദര്‍ശന്‍ ചിത്രം. അക്ഷയ് കുമാര്‍ ആണ് സിനിമയിലെ നായകന്‍. അക്ഷയ് കുമാറിനൊപ്പം പ്രിയദര്‍ശന്‍ 14 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്
.jpg)


