ഒമ്പത് വയസിന്റെ വ്യത്യാസമുണ്ട്, പൊക്കകുറവ് ഒരു വിഷയമേയല്ല..; നെഗറ്റീവ് കമന്റുകളോട് മിഥൂട്ടി

midhutty
midhutty


'മറ്റുള്ളവര്‍ പറയുന്നതൊന്നും കാര്യമാക്കാറുമില്ല. പറയുന്നവര്‍ പറഞ്ഞോട്ടേ.

വിവാഹത്തിന് ശേഷം എത്തിയ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടന്‍ മിഥൂട്ടി. ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ വിവാഹിതനായത്. തിരുവനന്തപുരം സ്വദേശിനിയായ പാര്‍വതിയാണ് മിഥുന്റെ ഭാര്യ. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ വീഡിയോക്ക് താഴെ എത്തിയ നെഗറ്റീവ് കമന്റുകളോടാണ് നടന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
''ഞങ്ങള്‍ തമ്മില്‍ ഒമ്പത് വയസിന്റെ വ്യത്യാസം ഉണ്ട്. അവള്‍ക്ക് 23 എനിക്ക് 32. പ്രായ വ്യത്യാസം ഒന്നും പ്രശ്നമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. പൊക്കം കുറവാണെന്നൊന്നും ആരും പറഞ്ഞുമില്ല, അത് വിഷയവുമല്ല. നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമെ പറഞ്ഞുള്ളു.'

tRootC1469263">


'മറ്റുള്ളവര്‍ പറയുന്നതൊന്നും കാര്യമാക്കാറുമില്ല. പറയുന്നവര്‍ പറഞ്ഞോട്ടേ. നമ്മളെന്തിനാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ തമ്മിലല്ലേ ജീവിക്കുന്നത്'' എന്നാണ് മിഥൂട്ടിയും ഭാര്യയും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ''ഞങ്ങളുടെത് പ്രണയ വിവാഹം ആയിരുന്നു. രണ്ട് വര്‍ഷം പ്രണയിച്ചു. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ അറിയാമായിരുന്നുള്ളൂ.''
''തിരുവനന്തപുരം സൂവില്‍ വച്ചായിരുന്നു ആദ്യമായി ഞങ്ങള്‍ കാണുന്നത്. പിന്നീട് ഫ്രണ്ട്സ് ആയി. അങ്ങനെ ഒരു ദിവസം തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോന്ന് ചേട്ടന്‍ ചോദിച്ചു. ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട് എന്നാണ് പറഞ്ഞത്. അടുത്ത വര്‍ഷം നമുക്ക് ഒന്നിച്ച് കൂടാമെന്നും പറഞ്ഞു. എനിക്കത് മനസിലായില്ല.'
'അത് എന്താണെന്ന് ചോദിച്ചപ്പോഴാണ് എന്നെ പ്രപ്പോസ് ചെയ്തതാണെന്ന് മനസിലായത്. കല്യാണത്തിന് മുമ്പായിരുന്നു ഇത്തവണത്തെ പൂരം. അടുത്ത തവണ ഇനി ഒരുമിച്ച് കാണാം'' എന്നാണ് പാര്‍വതി പറയുന്നത്. 
അതേസമയം, ആവേശം എന്ന ചിത്രത്തിലൂടെയാണ് മിഥൂട്ടി ശ്രദ്ധ നേടുന്നത്. മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തിലും മിഥൂട്ടി അഭിനയിക്കുന്നുണ്ട്.

Tags