‘തേന്മാവിൻ കൊമ്പത്ത്‘ പുനഃപ്രദർശനത്തിനെത്തി

'Thenmavin Kombathu' will hit theaters on October 1.

 മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ക്ലാസിക് വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായ ‘തേന്മാവിൻ കൊമ്പത്ത്’ ഇന്ന് ഒക്ടോബർ 8ന് പുനഃപ്രദർശനത്തിനെത്തി. ആദ്യം ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ച വൈകിയാണ് എത്തുന്നത്.

1994ൽ പുറത്തിറങ്ങിയ സിനിമ മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഓർമയിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ്. ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ തമാശയും പ്രണയവും സംഗീതവും കഥാപാത്രങ്ങളും ഇന്നും ആരാധകർ ഓർക്കുന്നു.

പുതിയ തലമുറയ്ക്ക് വലിയ സ്ക്രീനിൽ ചിത്രം ആസ്വദിക്കാനും പഴയ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി ആ കാലത്തിലേക്ക് മടങ്ങിപ്പോകാനുമുള്ള അവസരമാണ് പുനഃപ്രദർശനം. ഒറിജിനൽ 35 എംഎം നെഗറ്റീവുകൾ 8Kയിൽ സ്കാൻ ചെയ്ത് പുനഃസംസ്കരിച്ചതിനൊപ്പം ശബ്ദവും സംഗീതവും Dolby Atmosൽ പുതുക്കിയിട്ടുണ്ട്.

Tags