'തേന്മാവിന്‍ കൊമ്പത്ത്' ഒക്ടോബര്‍ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

'Thenmavin Kompath' rereleased with new visuals

1994ല്‍ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്.

മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്.

മാണിക്യനും കാര്‍ത്തുമ്പിയും ശ്രീകൃഷ്ണന്‍ തമ്പുരാനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് 'തേന്മാവിന്‍ കൊമ്പത്ത്'. പ്രണയവും നര്‍മ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ ഗാനങ്ങളും ഒരുമിച്ചെത്തിയ ചിത്രം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മലയാളികളുടെ പ്രിയപ്പെട്ട ക്ലാസിക്കായി തുടരുകയാണ്. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടിന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നായ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.

Tags