'തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന് തിയേറ്ററുകളിൽ

d

ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്.

എൻ. ഗോപാലകൃഷ്‍ണൻ ആണ് നിർമ്മാതാവ്. മാറ്റിനീ നൗ ആണ് 4K റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.പ്രസാദ് ലാബിൽ 8 Kയിൽ ആദ്യമായി സ്കാൻ ചെയ്ത കണ്ടന്റ് ആണ് 4 k സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്.

ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.

Tags