‘ചെറുക്കനും പെണ്ണും’ തിയറ്ററുകളിലേക്ക്

cherukkanum pennum
cherukkanum pennum

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ ‘ചെറുക്കനും പെണ്ണും’ ഒക്ടോബർ മുപ്പത്തിയൊന്നിന് നന്തിയാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

tRootC1469263">

നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മനോജ്‌ മുണ്ടയാട്ട് നിർവ്വഹിക്കുന്നു.പ്രദീപ്‌ നായർ,രാജേഷ് വർമ്മ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്,രതീഷ് വേഗ എന്നിവർ സംഗീതം പകരുന്നു

Tags