‘മറുവശം’ മാർച്ച് ഏഴിന് തിയറ്ററുകളിലേക്ക്
Mar 6, 2025, 19:19 IST


സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മറുവശം’ ചിത്രം മാർച്ച് ഏഴിന് തിയറ്ററുകളിൽ എത്തും. ജയശങ്കർ കാരിമുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം നിർമിക്കുന്ന ചിത്രമാണ് മറുവശം.
അതേസമയം ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെയില്‍ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാർട്ടിൻ മാത്യുവിന്‍റെ ഛായാഗ്രഹണത്തിൽ അജയ് ജോസഫ് സംഗീതവും ആന്റണി പോൾ ഗാനരചനയും നിർവഹിക്കുന്ന ചിത്രമാണ് മറുവശം.