കറുപ്പ് മെയ് 14-ന് തിയേറ്ററുകളിലേക്ക്

karupp

 സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഒരു മാസ് കൊമേഴ്‌സ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലും മേക്കോവറിലുമാണ് ഇരുവരും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം സീ തമിഴും സ്വന്തമാക്കിയതായാണ് സൂചന. തമിഴ്‌നാട്ടിലെ വിതരണാവകാശം ശക്തി ഫിലിം ഫാക്ടറിക്കാണ്.

യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജി.കെ. വിഷ്ണുവാണ്. അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്ന് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, ശിവദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അരുൺ വെഞ്ഞാറമൂടിന്റെ പ്രൊഡക്ഷൻ ഡിസൈനും കലൈവാനന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു. സൂര്യ-തൃഷ മാജിക് വലിയ സ്ക്രീനിൽ വീണ്ടും കാണാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.

Tags