രണ്ടാഴ്ചയ്ക്കകം ജന നായകൻ തിയേറ്ററുകളിൽ; സ്ഥിരീകരിച്ച് നിർമ്മാതാവ്

Thalapathy Vijay's 'Jananayakan' to release in January; New poster

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനാകുന്ന 'ജന നായകൻ' രണ്ടാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നിർമാതാവ് വെങ്കട്ട് കെ നാരായണയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിജയ് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് മാറുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായാണ് 'ജന നായകൻ' വിിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ സെൻസർ ബോർഡ്സർട്ടിഫിക്കേഷൻ നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റ പശ്ചാത്തലത്തിൽ, 'ജന നായകൻ' എന്ന പേരും സിനിമയുടെ പ്രമേയവും പുതിയ രാഷ്ട്രീയ സാഹചര്യവുമായി ചേർന്നുനിൽക്കുന്നതാണെന്ന് വെങ്കട്ട് കെ നാരായണൻ പറഞ്ഞു. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎൻ (KVN) പ്രൊഡക്ഷൻസാണ് നിർമ്മാണം.

പൊങ്കലിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം സെൻസർ വിവാദത്തിൽപ്പെട്ട് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്രം റിലീസിന് മുൻപേ ഓൺലൈനിൽ ചോർന്നതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. 

Tags