ബെന്‍സില്‍ കൊടും വില്ലന്‍ വേഷം ; നിവിന്‍ പോളി

benz
benz

ചിത്രം മുഴുവന്‍ ചോരക്കളിയാണെന്നും കൊടുംവില്ലന്റെ വേഷമാണ് താന്‍ ചെയ്യുന്നത് എന്ന് നിവിന്‍ പോളി പറഞ്ഞു

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആണ് ബെന്‍സ്. രാഘവ ലോറന്‍സ് നായകനായി എത്തുന്ന സിനിമയില്‍ നിവിന്‍ പോളി ആണ് വില്ലനായി എത്തുന്നത്. സിനിമയില്‍ വാള്‍ട്ടര്‍ എന്ന വില്ലനെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ചിത്രം മുഴുവന്‍ ചോരക്കളിയാണെന്നും കൊടുംവില്ലന്റെ വേഷമാണ് താന്‍ ചെയ്യുന്നത് എന്ന് നിവിന്‍ പോളി പറഞ്ഞു

tRootC1469263">

'ലോകേഷ് കനകരാജ് ചിത്രത്തില്‍ ചോരക്കളിയാണ്, കൊടുംവില്ലന്റെ വേഷം. ബെന്‍സില്‍ അവതരിപ്പിക്കാനായി ആദ്യം പറഞ്ഞിരുന്നത് മറ്റൊരു വേഷമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍തന്നെ അതില്‍ മാറ്റം വരുത്തി. മലയാളത്തില്‍ നിന്ന് തമിഴിലേക്കെത്തുമ്പോള്‍ അവിടെ ഇങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് കരുതിയിരിക്കണം. സിനിമയില്‍ പ്രാധാന്യമുള്ള വേഷമാണ്. വില്ലനാണെങ്കിലും അയാള്‍ക്കൊരു ഡാര്‍ക്ക്ഹ്യൂമര്‍ വശമുണ്ട്, ഗൗരവമായി അയാള്‍ ചെയ്യുന്ന പലകാര്യങ്ങളും പ്രേക്ഷകരില്‍ ചിരിനിറച്ചേക്കാം. എങ്കിലും ഭയം നിലനിര്‍ത്തിയാണ് മുന്നോട്ടുപോകുന്നത്. തമിഴ് സിനിമയിലേക്കിറങ്ങുമ്പോള്‍ മലയാളത്തിലേതിനു സമാനമായ രീതിയില്‍ സഞ്ചരിച്ചിട്ട് കാര്യമില്ല. അഭിനയത്തിലും സംഭാഷണത്തിലുമെല്ലാം മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അവരുടെ മീറ്ററിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അതിലേക്കെത്താന്‍ തുടക്കത്തില്‍ ചെറുതായൊന്ന് ബുദ്ധിമുട്ടേണ്ടിവന്നു', നിവിന്റെ വാക്കുകള്‍.

Tags