‘ദ വാൻ: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്’ റിലീസ് തീയതി പുറത്ത്
ബോളിവുഡ് സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഫോക്ലോർ ആക്ഷൻ എന്റർടൈനർ ‘ദ വാൻ: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്’ റിലീസ് തീയതി പുറത്തുവിട്ടു. സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം വരും ഒക്ടോബറിന് തൊട്ടുമുമ്പ്, സെപ്റ്റംബർ 25-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപനത്തിനൊപ്പം പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തുന്ന ഒരു പുത്തൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാണ കമ്പനികളായ ബാലാജി മോഷൻ പിക്ചേഴ്സും ടി.വി.എഫ് മോഷൻ പിക്ചേഴ്സും സംയുക്തമായാണ് നിർമ്മിക്കുന്നത്.
നാടോടിക്കഥകളെയും സംസ്കാരത്തെയും ആസ്പദമാക്കി വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം ഒരു യഥാർത്ഥ സിനിമാ വിസ്മയമായിരിക്കും സമ്മാനിക്കുക. കാളയ്ക്കും കടുവയ്ക്കും നടുവിൽ ശക്തനായ ഒരു യോദ്ധാവിനെപ്പോലെ നിൽക്കുന്ന നായകന്റെ മാസ് ലുക്കാണ് പുതിയ പോസ്റ്ററിലുള്ളത്. റീമേക്കുകളും ഫ്രാഞ്ചൈസികളും സിനിമാലോകം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ, തികച്ചും പുതുമയുള്ളതും യഥാർത്ഥവുമായ ഒരു കഥാലോകം സൃഷ്ടിച്ചാണ് ‘ദ വാൻ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അരുണാഭ് കുമാർ രചന നിർവ്വഹിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ മനു ആനന്ദാണ്.
.jpg)

