സല്‍മാനോട് കടുത്ത ദേഷ്യം, വധിക്കുമെന്ന് അധോലോക നേതാവ്

google news
salman

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കി അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി. എ.ബി.പി ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലാണ് നടനോട് ലോറന്‍സ് ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് കനത്ത സുരക്ഷയിലാണ് താരം. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായം സല്‍മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്‍സ് അഭിമുഖത്തില്‍ പറയുന്നത്.

ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പുപറഞ്ഞില്ല എങ്കില്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ലോറന്‍സ് ഭീഷണിമുഴക്കിയത്. തന്നെ വെറുതെ വിടാന്‍ സല്‍മാന്‍ ലോറന്‍സിന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പണമല്ല വേണ്ടതെന്നും ലോറന്‍സ് പറഞ്ഞു.
ജനശ്രദ്ധ നേടാനല്ല സല്‍മാനെ താക്കീത് ചെയ്തത്. നേരിട്ട് ജുഹുവില്‍ ചെന്ന് ബോളിവുഡ് പ്രമുഖനെ കൊല്ലാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്നും ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിഷ്‌ണോയി സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. 1998ല്‍ 'ഹം സാത്ത് സാത്ത് ഹൈന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സല്‍മാന്‍ രാജസ്ഥാനിലെ കങ്കാണിയില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു.കേസില്‍ 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

Tags