വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപം, ടി ജി മോഹന്‍ദാസിന്റെ വാക്കുകള്‍ അറപ്പുളവാക്കുന്നത്: അഞ്ജലി മേനോന്‍

t g mohandas

അറപ്പുളവാക്കുന്ന ഈ വാക്കുകളില്‍ നിന്നും പൂര്‍ണമായി മുഖം തിരിക്കണമെന്നാണ് ആദ്യം കരുതിയത്, എന്നാല്‍ ഇവയ്ക്കെതിരെ സംസാരിച്ചേ മതിയാകൂ എന്ന് പിന്നീട് തോന്നിയെന്നും അവര്‍ പറഞ്ഞു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ആര്‍ എസ് എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ സംവിധായിക അഞ്ജലി മേനോന്‍ രംഗത്ത്.

ഏറ്റവും വൃത്തികെട്ട വിദ്വേഷ പ്രസംഗമാണ് ടി ജി മോഹന്‍ദാസ് നടത്തിയത് എന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. അറപ്പുളവാക്കുന്ന ഈ വാക്കുകളില്‍ നിന്നും പൂര്‍ണമായി മുഖം തിരിക്കണമെന്നാണ് ആദ്യം കരുതിയത്, എന്നാല്‍ ഇവയ്ക്കെതിരെ സംസാരിച്ചേ മതിയാകൂ എന്ന് പിന്നീട് തോന്നിയെന്നും അവര്‍ പറഞ്ഞു.

ഈ വീഡിയോയില്‍ സംസാരിച്ചയാളും അത് റെക്കോര്‍ഡ് ചെയ്തയാളും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തവരും വീഡിയോയ്ക്ക് ലൈക്ക് ചെയ്തവരും അതിനെ പിന്തുണക്കുന്നവരുമടക്കം എല്ലാവരും വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണ് എന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകളെ ഒരു തരത്തിലും അവഗണിക്കരുതെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Tags