'ഖുഷി'യുടെ വിജയം; ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കി വിജയ് ദേവരകൊണ്ട

ആര്യ3യില്‍ നായക വേഷത്തിലെത്തുന്നത് വിജയ് ദേവരകൊണ്ട
ആര്യ3യില്‍ നായക വേഷത്തിലെത്തുന്നത് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടസാമന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റോമാന്റിക് ഡ്രാമ 'ഖുഷി'യുടെ വിജയം സമൂഹിക പ്രവര്‍ത്തിയിലൂടെ ആഘോഷിച്ച് നടന്‍ വിജയ് ദേവരകൊണ്ട. സിനിമയുടെ ലാഭത്തില്‍ നിന്നും തന്റെ പ്രതിഫലത്തില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കിയാണ് താരം ആരാധകരോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്നാണ് നടന്‍ പറഞ്ഞത്. കുടുംബത്തോടൊപ്പം എല്ലാവരുടേയും സന്തോഷത്തിന് വേണ്ടി താന്‍ പൂര്‍ണമായും സമര്‍പ്പിക്കുന്നുവെന്നും താരം ഖുഷി വിജയാഘോഷ ചടങ്ങില്‍ പറഞ്ഞു.

'നിങ്ങളെല്ലാവരും പുഞ്ചിരിക്കുന്നത് എനിക്ക് കാണണം. എനിക്ക് ഓരോരുത്തരേയും കാണാന്‍ കഴിയില്ലെങ്കിലും വ്യക്തിപരമായി എല്ലാവരുമായും സന്തോഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി ഞാന്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ്. നിങ്ങളില്‍ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും ഒരു ലക്ഷം വീതം ഞാന്‍ നല്‍കും,' നടന്‍ വേദിയില്‍ പറഞ്ഞു

'എന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഞാന്‍ 'സ്‌പ്രെഡിങ് ഖുഷി' ഫോം പങ്കുവക്കും. ഞാന്‍ നല്‍കുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാല്‍ എനിക്ക് വളരെയധികം സന്തോഷമാകും,' നടന്‍ കൂട്ടിച്ചേര്‍ത്തു. ശിവ നിര്‍വാണ സംവിധാനം ഖുഷി സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. 

Tags