'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖര്‍ സല്‍മാനോട്...ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു പക്ഷേ...'; ജേസണ്‍ സഞ്ജയ്
ഭാവിയില്‍ ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു
തന്റെ പുതിയ ചിത്രം 'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖര്‍ സല്‍മാനോട് എന്ന് ജേസണ്‍ സഞ്ജയ്. ചെന്നൈയില്‍ വച്ച് ദുല്‍ഖര്‍ സല്‍മാനെ നേരില്‍ കണ്ട് പറഞ്ഞെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും ജേസണ്‍ പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഡേറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും ഭാവിയില്‍ ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു
'ഞാന്‍ ചെന്നൈയിലെത്തി ദുല്‍ഖര്‍ സല്‍മാന്‍ സാറിനെ കണ്ട് 'സിഗ്മ'യുടെ കഥ പറഞ്ഞു. എന്നെ അദ്ദേഹത്തിന് അറിയാമോ എന്നോ, സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഡേറ്റുകള്‍ ലഭിക്കുമോ എന്നോ എനിക്ക് അന്ന് ഉറപ്പുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്, തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന രീതിയും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ഞാന്‍ അദ്ദേഹത്തോട് കഥ വിവരിച്ചത്. അതിനുശേഷം ഞങ്ങള്‍ ഏറെ നേരം സംസാരിക്കുകയും അദ്ദേഹം എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആ സിനിമ ചെയ്യാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നെങ്കിലും, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഡേറ്റുകള്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഭാവിയില്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ എനിക്ക് സാധിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്', ജേസണ്‍ പറഞ്ഞു.
അതേസമയം, വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്ന ചിത്രം സിഗ്മ ഒക്ടോബര്‍ 2ന് തിയറ്ററുകളിലെത്തും.
.jpg)

