ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ പാട്ട് വീണ്ടും ഹിറ്റ് ; മൂന്നു പതിറ്റാണ്ട് പഴക്കമുള്ള 'അന്ന' വെള്ളിത്തിരയിലേക്ക്

anna

ചിത്രത്തിലെ ഔസേപ്പച്ചന്‍ ഈണമിട്ട് യേശുദാസ് പാടിയ 'യവനകഥയില്‍' എന്ന പാട്ട് കുടുംബ യൂണിറ്റിലും ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈ ഗാനം പുതുതലമുറയിലും ഹിറ്റായത്.

എന്‍.മോഹനന്റെ തിരക്കഥയില്‍ അരവിന്ദ് സ്വാമി - ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്നു 'അന്ന' എന്ന ചിത്രം 30 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്നു. ജോഷിയുടെ നടക്കാതെപോയ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം 'പുലിമുരുകന്റെ' പത്താം വാര്‍ഷിക ദിനത്തിലാണ് നിര്‍മാതാവിന്റെ പ്രഖ്യാപനം.

മലയാളത്തില്‍ ഈയിടെ ഹിറ്റായ നിവിന്‍ പോളി ചിത്രം ബെത്‌ലെഹം കുടുംബയൂണിറ്റിലൂടെ അന്ന വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഔസേപ്പച്ചന്‍ ഈണമിട്ട് യേശുദാസ് പാടിയ 'യവനകഥയില്‍' എന്ന പാട്ട് കുടുംബ യൂണിറ്റിലും ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈ ഗാനം പുതുതലമുറയിലും ഹിറ്റായത്.

'മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങള്‍ തിരുത്തിയ പുലിമുരുകന്റെ പത്താം വാര്‍ഷികത്തില്‍ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം..90 കളില്‍ ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തിയാകാതെ പോയ 'അന്ന' എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ 'യവന കഥയിലെ ഇടയകന്യകേ' എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായപ്പോള്‍, 'അന്ന' എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചര്‍ച്ചകളും ഉണ്ടായി. ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓര്‍മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് 'അന്ന'യുടെ നിര്‍മ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാതിവഴിയില്‍ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. കുറച്ച് കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്താന്‍ സമയമെടുക്കട്ടെ... മുളകുപാടം ഫിലിംസിലൂടെ 'അന്ന' വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു'.- ടോമിച്ചന്‍ മുളുപാടം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags