കരിക്ക് ടീമിന്റെ സിനിമാ ചിത്രീകരണം തുടങ്ങി

karikku

കരിക്കിലെ അംഗങ്ങള്‍ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തില്‍ എത്തുക എന്നാണ് നിലവിലെ വിവരം

കരിക്ക് ടീമിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. കരിക്കിന്റെ സ്ഥാപകനായ നിഖില്‍ പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. അനന്തു എസിനൊപ്പം ചേര്‍ന്നാണ് നിര്‍മാണം. 
കരിക്കിലെ അംഗങ്ങള്‍ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തില്‍ എത്തുക എന്നാണ് നിലവിലെ വിവരം. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഏതായാലും കരിക്ക് ഫാന്‍സ് വളരെ ഹാപ്പിയാണ്.

Tags