കാന്താര രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

kanthara
kanthara

മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്.

കാത്തിരിപ്പിനൊടുവില്‍ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ആദ്യ ഭാ?ഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റര്‍ 1ല്‍ കാണിക്കുക. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് പോസ്റ്ററും ടീസറും അടക്കമുളളവ ശ്രദ്ധിക്കപ്പെട്ടിരുന്നു.

tRootC1469263">

വലിയ ക്യാന്‍വാസിലാണ് കാന്താര ചാപ്റ്റര്‍ 1 ഒരുക്കുന്നത്. 500 ഫൈറ്റര്‍മാര്‍ അണിനിരക്കുന്ന യുദ്ധരം?ഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റര്‍മാരും ഒന്നിച്ച് ചേരും. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ബജറ്റ്. സിനിമ ഒക്ടോബര്‍ 2നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്യുക.

Tags