'മൂക്കുത്തി അമ്മൻ' രണ്ടാം ഭാഗം ഒരുങ്ങുന്നു; നയൻതാരയ്ക്ക് പകരം തൃഷ എത്തും..

mukuthi amman
mukuthi amman

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ദേവി വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. എന്നാല്‍ മൂക്കുത്തി അമ്മനായി ഇത്തവണ നയൻ‌താര അയിരിക്കില്ല എത്തുന്നത്. പകരം തൃഷ ലീഡ് റോളിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.

tRootC1469263">

2020-ൽ ആ‍‍ർ ജെ ബാലാജി എൻ ജെ ശരവണൻ എന്നിവ‍ർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ആർ ജെ ബാലാജി, ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. രണ്ടാം ഭാ​ഗത്തിലും ഇതേ താരങ്ങൾ തന്നെയാകും അണിനിരക്കുക. 


 

Tags