'പുഴ അമേരിക്കയിലേക്കൊഴുകാന്‍ പോകുന്നു'.. സംവിധായകന്‍ രാമസിംഹന്‍

ramasimhan

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നെന്ന് സംവിധയകാന്‍ രാമസിംഹന്‍ അബൂബക്കര്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.'പുഴ അമേരിക്കയിലേക്കൊഴുകാന്‍ പോകുന്നു' എന്നാണ് രാമസിംഹന്‍ കുറിച്ചത്.

രാമസിംഹന്‍ അബൂബക്കര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്

'പുഴ അമേരിക്കയിലേക്കൊഴുകാന്‍ പോകുന്നു', സിനിമ കാണാതെ പോയാല്‍ നിങ്ങള്‍ക്കാണ് നഷ്ടം. സിനിമ തീയറ്ററില്‍ പോയി തന്നെ കാണണം. നാളെ, നാളെ എന്ന് കരുതി മാറ്റി വയ്ക്കരുത്. വ്യക്തിപരമായി അതൃപ്തിയുണ്ടാവാം. ഇത് ഒരു ജനതയുടെ വിയര്‍പ്പ് കൊണ്ട് നിര്‍മ്മിച്ച സിനിമയാണ്.
ഇന്നലെകളെ മറന്നാല്‍ നാളെ ഒരു ജനതയ്ക്ക് നിലനില്‍പ്പില്ല. പുഴ അതിന്റെ ഭാവത്തിലേക്ക് ഒഴുകേണ്ട സമയമായി. ഇത് പരസ്യത്തിന് വേണ്ടിയുള്ള പോസ്റ്റല്ല. ഒരുപാട് സമ്പാദിക്കണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല. ബാംഗ്ലൂരിലും ഗോവയിലും ഗുജറാത്തിലും ആളുകള്‍ സ്വയം ഏറ്റെടുത്താണ് വിവിധ തിയറ്ററുകളില്‍ ഇറക്കുന്നത്. വൈകിപ്പോയാല്‍ അവസരം നഷ്ടമാകും. ചങ്ക് പറിച്ച് നല്‍കിയ ചിത്രം, പൂര്‍വികര്‍ക്ക് നന്ദി.

Share this story