ചിരഞ്ജീവി ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ഞെട്ടിക്കുന്നത്

nayanthara

ചിത്രത്തില്‍ അഭിനയിക്കാനായി 65 കോടിയാണ് നടന്‍ കൈപ്പറ്റിയത്.

ചിരഞ്ജീവിയെ നായകനാക്കി അനില്‍ രവിപുടി ഒരുക്കുന്ന കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് 'മന ശങ്കര വര പ്രസാദ് ഗാരു'. ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ കോമഡി ഴോണര്‍ ചിത്രം കൂടിയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്റററില്‍ എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആണ് ചര്‍ച്ചയാകുന്നത്.

tRootC1469263">


തന്റെ മുന്‍ സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ചിരഞ്ജീവിയുടെ പ്രതിഫലത്തിന് കുറവൊന്നുമില്ല. ചിത്രത്തില്‍ അഭിനയിക്കാനായി 65 കോടിയാണ് നടന്‍ കൈപ്പറ്റിയത്. സിനിമയില്‍ നായികാവേഷത്തില്‍ എത്തിയ നയന്‍താരയുടെ പ്രതിഫലം ആറ് കോടി രൂപയാണ്. ചിത്രത്തില്‍ നടന്‍ വെങ്കടേഷ് കാമിയോ വേഷത്തില്‍ എത്തിയിരുന്നു. വെങ്കടേഷിന്റെയും ചിരഞ്ജീവിയുടെയും സീനുകള്‍ക്ക് വലിയ കയ്യടികളാണ് ലഭിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ 9 കോടി ആയിരുന്നു വെങ്കടേഷിന്റെ പ്രതിഫലം. തുടര്‍ച്ചയായി വിജയങ്ങളിലൂടെ മുന്നേറുന്ന സംവിധായകനാണ് അനില്‍ രവിപുടി. മന ശങ്കര വര പ്രസാദ് ഗാരു ഒരുക്കാനായി 25 കോടിയാണ് സംവിധായകന്‍ പ്രതിഫലമായി കൈപ്പറ്റിയത്.
അതേസമയം, ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടിയിലേക്ക് കുതിക്കുകയാണ്. നിലവില്‍ 261 കോടിയാണ് സിനിമയുടെ ആഗോള കളക്ഷന്‍.

Tags