മലയാളത്തില്‍ സംസാരിക്കാന്‍ പറഞ്ഞതിന് പിന്നിലെ കാരണം; വിവാദങ്ങളില്‍ മറുപടിയുമായി ഉര്‍വശി

The reason Prithviraj was denied the award is Empuran; Don't mix politics in awards - Urvashi

'നമ്മള്‍ ഒരു കാര്യം വേദിയില്‍ പറഞ്ഞതിന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ സത്യമറിയാതെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.

ആശ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ അവതാരക ഇംഗ്ലിഷ് സംസാരിച്ചതിനെ കുറിച്ച് നടി ഉര്‍വശി വേദിയില്‍ നടത്തിയ പ്രതികരണം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉര്‍വശിയെ അനുകൂലിച്ചാണ് ചിലര്‍ രംഗത്ത് എത്തിയതെങ്കില്‍ അവതാരകയെ അപമാനിച്ച് സംസാരിച്ചത് ശരിയായില്ലെന്നും നടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തി.

'നമ്മള്‍ ഒരു കാര്യം വേദിയില്‍ പറഞ്ഞതിന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ സത്യമറിയാതെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്. അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍, ഞാന്‍ സ്റ്റേജില്‍ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോള്‍ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നില്‍ക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷില്‍ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ആ അമ്മ അവിടെ നിന്ന് മലയാളത്തില്‍ സംസാരിക്കുമോ എന്ന് ആംഗ്യം കാണിച്ചു പറയുന്നുണ്ടായിരുന്നു. ആ സമയത്ത് അത് കണ്ട് അവതാരകയോട് നേരിട്ട് മലയാളത്തില്‍ സംസാരിക്കാന്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവിടെ മാറും.
ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്, എന്നിട്ടും വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് തന്റെ ജോലി ചെയ്തത്. നല്ല സെന്‍സ് ഓഫ് ഹ്യൂമറൊക്കെയുള്ള ആ കൊച്ചിനോട് ഞാന്‍ ഈ കാര്യം തമാശയായി പറഞ്ഞപ്പോള്‍, ഐ ആം ദി സോറി ചേച്ചി എന്ന് തമാശ രൂപേണ എന്നെപ്പോലെ തന്നെ അനുകരിച്ച് സംസാരിച്ചു. അതൊക്കെ കേട്ടപ്പോള്‍ നമുക്കും ഒരു എനര്‍ജിയായി, അതിനാല്‍ തിരിച്ചും ഇവളോട് ഒരു തമാശ പറയണമല്ലോ എന്ന് കരുതി ഞാനും അന്ന് തിരിച്ചു തമാശയൊക്കെ പറഞ്ഞു. പക്ഷേ പ്രചരിച്ച വീഡിയോകളില്‍ ആ ഭാഗങ്ങളൊന്നും വരുകയോ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ല,' ഉര്‍വശി പറഞ്ഞു.

Tags