'ലാലേട്ടന്‍ അന്നു ചോദിച്ച ചോദ്യം ജീവിതത്തില്‍ അറം പറ്റിയതു പോലെയായി'; താനിപ്പോള്‍ സന്തോഷവതിയാണ്, ദൈവം എന്നെ ഇതുവരെ എത്തിച്ചു: രേണു സുധി

renu

കീമോതെറാപ്പി സെഷനുകള്‍ പൂര്‍ത്തിയാക്കി പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് രേണു.

കാന്‍സര്‍ ബാധിതയാണെന്ന വിവരം അടുത്തിടെയാണ് രേണു സുധി വെളിപ്പെടുത്തിയത്. ചികിത്സാ വിവരങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കീമോതെറാപ്പി സെഷനുകള്‍ പൂര്‍ത്തിയാക്കി പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് രേണു.


അതിനിടെ, ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ ചോദിച്ച ഒരു ചോദ്യവും അതിന് താന്‍ നല്‍കിയ മറുപടിയും ജീവിതത്തില്‍ അറംപറ്റിയതുപോലെ സംഭവിച്ചിരിക്കുകയാണ് എന്ന് പറയുകയാണ് രേണു. ഇതു സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. എന്നാല്‍ താനിപ്പോള്‍ സന്തോഷവതിയാണെന്നും ദൈവം തന്നെ ഇതുവരെ എത്തിച്ചെന്നും രേണു കൂട്ടിച്ചേര്‍ത്തു.

'ലാലേട്ടന്‍ അന്നു ചോദിച്ചത് ജീവിതത്തില്‍ അറം പറ്റിയതു പോലെയായിപ്പോയി. മൊട്ടയടിച്ചു. ഇപ്പോള്‍ മുടിയൊക്കെ വളരുന്നുണ്ട്. ഈ കാണുന്നതൊക്കെ വിഗ്ഗാണ്. പക്ഷേ, ദൈവം എന്നെ ഇത്രത്തോളം നിര്‍ത്തിയതില്‍ ഞാന്‍ ഹാപ്പിയാണ്. ഒരുപാട് നല്ല ആളുകളുടെ പ്രാര്‍ത്ഥന, വഴിപാട്, നേര്‍ച്ച ഇതൊക്കെയാണ് എന്നെ മുന്‍പോട്ട് കൊണ്ടുപോകുന്ന ശക്തി' രേണു പറഞ്ഞു.

ബിഗ് ബോസിലെ ഒരു വീക്കെന്‍ഡ് എപ്പിസോഡിനിടെയായിരുന്നു മോഹന്‍ലാല്‍ രേണു സുധിയോട് 'തലമുടി മൊട്ടയടിക്കാന്‍ റെഡിയാണോ? എന്ന ചോദ്യം ചോദിച്ചത്. ഇതിന് ഇല്ല ലാലേട്ടാ, ഇപ്പോള്‍ ഉള്ളതു തന്നെ എക്റ്റന്‍ഷന്‍ വെച്ചതാണ് എന്നായിരുന്നു ചിരിയോടെ രേണുവിന്റെ മറുപടി. ഇത് കേട്ട് മോഹന്‍ലാല്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

Tags