പ്രണയ വാര്‍ത്ത ; പ്രതികരിച്ച് കീര്‍ത്തി

google news
keerthi

നടി കീര്‍ത്തി സുരേഷും  സംഗീതസംവിധായകന്‍ അനിരുദ്ധും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ചു നാളായി പരക്കുന്നുണ്ട്. എന്നാല്‍ കീര്‍ത്തി തന്നെ ഈ ഊഹാപോഹങ്ങള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. 

ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍, ഇരുവരും വിവാഹിതരാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കീര്‍ത്തി വാര്‍ത്ത 'തെറ്റാണ്' എന്നാണ് പ്രതികരിച്ചത്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനിരുദ്ധിനെ കീര്‍ത്തി നല്ല സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അതിന്റെ സമയത്ത് നടക്കും എന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Tags