'ഇന്ത്യന്‍ 2'വിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

indian

കമല്‍ഹാസന്‍ ശങ്കര്‍ ടീമിന്റെ 'ഇന്ത്യന്‍ 2'വിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ 2 എന്ന ടൈറ്റിലിന് സീറോ ടോളറന്‍സ് എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. ഏറെ സവിശേഷതകളുള്ള പോസ്റ്ററില്‍ കൈയ്യില്‍ വിലങ്ങുമായി തിരിഞ്ഞു നിന്ന് പുറകിലേക്ക് നോക്കുന്ന സേനാപതിയെയാണ് കാണാന്‍ കഴിയുക. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് ജൂണിലാണ് എന്നും പോസ്റ്റര്‍ പറയുന്നു.

ഇന്ത്യന്‍ രണ്ടാം ഭാഗത്തിന് പിന്നാലെ ഇന്ത്യന്‍ 3 ഉം ഉടന്‍ എത്തിയേക്കും എന്ന സൂചനയും ഏതാനും നാള്‍ മുന്‍പ് എത്തിയിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായെന്നാണ് വിവരം. 1996ലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത 'ഇന്ത്യന്റെ' രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉലക നായകന്റെ ആരാധകര്‍.

Tags