മദ്യപിച്ചതു കൊണ്ട് കരള്‍ പോയതല്ല ; ബാല പറയുന്നു

google news
BALA

അടുത്തിടെയാണ് നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് തിരികെ വന്നിരിക്കുകയാണ് ബാല. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയില്‍ തന്നെ സന്ദര്‍ശിച്ച നടന്മാരെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ബാല.
ഉണ്ണി മുകുന്ദന്‍ ആശുപത്രിയില്‍ വന്നിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വിളിക്കാന്‍ നോക്കി. ഫോണില്‍ കിട്ടിയില്ല. വിദേശത്ത് പോയിരിക്കുകയാണ്. ടൊവിനോയും ലാലേട്ടനും വിളിച്ചിരുന്നു. അമ്മ സംഘടനയും അന്വേഷിച്ചു.

ബാബുരാജും സുരേഷ് കൃഷ്ണയും ആശുപത്രിയില്‍ വന്നിരുന്നു. സഹായിക്കാനല്ല, കൂടെ നിന്നു. അത് വലിയ കാര്യം. സാമ്പത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു.വേണ്ടെന്ന് പറഞ്ഞു. പക്ഷെ ചോദിച്ചില്ലേയെന്നും ബാല ചൂണ്ടിക്കാട്ടി.
മദ്യപാനമാണ് കരള്‍ രോഗത്തിന് കാരണമെന്ന ആരോപണത്തിനും ബാല മറുപടി നല്‍കി. മദ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് കരള്‍ പോയതല്ല. എന്നെ രക്ഷപ്പെടുത്തി മുമ്പോട്ട് കൊണ്ട് പോവാന്‍ ദൈവമുണ്ട്. ഡ്രഗ്‌സിനെതിരെ ക്യാമ്പയിന്‍ നടത്തിയ ആളാണ് താനെന്നും ബാല കൂട്ടിച്ചേര്‍ത്തു.

Tags