''ദി ലേറ്റ് കുഞ്ഞപ്പ'' ചിത്രത്തിന്റെ ടീസർ റിലീസായി റീലിസ് ചെയ്തു
കണ്ണൂർ കഫേയുടെ ബാനറിൽ ഷിജിത്ത് കല്യാടൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'(The Late Kunjappa) എന്ന ചിത്രത്തിന്റെ ടീസർ, കണ്ണൂർ കഫേയുടെ (Kannur Kafe) യൂട്യൂബ് ചാനലിലൂടെ റിലീസായി.തരുൺ സുധാകരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും കളറിങ്ങും നിർവ്വഹിച്ചിരിക്കുന്നത്.പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ 'കണ്ണൂർ കഫേ'യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണൻ പഴശ്ശി, ശശിധരൻ മട്ടന്നൂർ, ബിജൂട്ടൻ മട്ടന്നൂർ, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നീവരാണ് 'ദി ലേറ്റ് കുഞ്ഞപ്പ'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, നാട്ടിൻപുറത്തെ നിരവധി സാധാരണക്കാരായ കലാകാരൻമാരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
സംഗീതം-വിനയ് ദിവാകരൻ, സൗണ്ട് ഡിസൈൻ-ചരൺ വിനായക്, സൗണ്ട് മിക്‌സിംഗ്-സി എം സാദിക്, കഥ- രാധാകൃഷ്ണൻ തലച്ചങ്ങാട്, ഗായകർ- മാതൻ, ധനഞ്ജയ് ആർകെ,ഗാനരചന- കാവേരി കൽഹാർ, സ്റ്റുഡിയോ-ക്വാർടെറ്റ് മീഡിയ ഫ്‌ളോർ, അസോസിയേറ്റ് ഡയറക്ടർ-വിപിൻ അത്തിക്ക,ഹേമന്ത് ഹരിദാസ്,ക്യാമറ അസോസിയേറ്റ്-സായി യാദുൽ ദാസ്,ക്യാമറ അസിസ്റ്റന്റ്- സബാസ്റ്റ്യൻ ജോൺ, സൗണ്ട് റെക്കോർഡിസ്റ്റ്- സിനി (ആർ മീഡിയ), പ്രൊഡക്ഷൻ കൺട്രോളർ- രാമകൃഷ്ണൻ പഴശ്ശി, സബ് ടൈറ്റിൽ-സംഗീത മാത്യു, BTS-ആനന്ദ് ഹരിദാസ്, ഡിസൈൻ- കിനോ. ചിത്രീകരണം പൂർത്തിയായ 'ദി ലേറ്റ് കുഞ്ഞപ്പ' ഉടൻ പ്രദർശനത്തിനെത്തും.
.jpg)


