അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടിയോളം നഷ്ടമുണ്ടായി ; ഷീലു എബ്രഹാം

sheelu

നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. സിനിമകളുടെ പേര് പരാമര്‍ശിക്കാതെയാണ് ഷീലു എബ്രഹാം ഇക്കാര്യം പറയുന്നത്. 

താന്‍ അവസാനം നിര്‍മിച്ച രണ്ട് സിനിമകള്‍ ഫ്‌ലോപ്പ് ആണെന്നും അതുവഴി പന്ത്രണ്ടര കോടിയോളം നഷ്ടമുണ്ടായി എന്നും പറയുകയാണ് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. സിനിമകളുടെ പേര് പരാമര്‍ശിക്കാതെയാണ് ഷീലു എബ്രഹാം ഇക്കാര്യം പറയുന്നത്. 


മോഹന്‍ലാല്‍ ചിത്രമായ കനല്‍, ദുല്‍ഖര്‍ ചിത്രം സോളോ, ഷീ ടാക്‌സി, പട്ടാഭിരാമന്‍ തുടങ്ങി നിരവധി സിനിമകളാണ് അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം നിര്‍മിച്ചിട്ടുള്ളത്.
'ഞങ്ങള്‍ ഇത്ര സിനിമകള്‍ ചെയ്തു. അതില്‍ അവസാനം ചെയ്ത രണ്ട് സിനിമകള്‍ ഫ്‌ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഓള്‍മോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം ഭര്‍ത്താവിന് വിഷമമാണ്. അത്രയും കോടികള്‍ ഉണ്ടാക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും നമ്മളെ അത് ബാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒരു സൈഡില്‍ പുള്ളി ഉണ്ടാക്കിവച്ചിരിക്കുന്ന സ്‌ട്രോം?ഗ് ആയിട്ടുള്ള ഒരു ബേസ് ഉണ്ട്.


നമ്മള്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിനു വേണ്ടി നമ്മള്‍ ആ അടിത്തറയില്‍ തൊട്ടുള്ള പൈസ അല്ല ഉപയോ?ഗിക്കുന്നത്. പിന്നെ ആരോടും കടം മേടിച്ചിട്ടല്ല ഒന്നും ചെയ്യുന്നത്. 15 വര്‍ഷമായിട്ട് സിനിമ ചെയ്യുന്നു.15 സിനിമകള്‍ ചെയ്തു. 13 എണ്ണവും നമുക്ക് നഷ്ടമൊന്നുമല്ല. നമ്മള്‍ അത്യാവശ്യം ഓക്കെ ആയിരുന്നു. ഈ രണ്ട് സിനിമകളാണ് ലോസ് വന്നിരിക്കുന്നത്. പക്ഷെ സിനിമയില്‍ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമയില്‍ നിന്ന് നമ്മള്‍ ഭയങ്കര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം എന്ന് വിചാരിച്ചാല്‍, എനിക്ക് തോന്നുന്നു ഒരു 500 പ്രൊഡ്യൂസേഴ്‌സില്‍ 10 പേര്‍ക്കോ മറ്റോ ആയിരിക്കും അത് ഉണ്ടായിരിക്കുന്നത്.

Tags