രാജാവ്. ഇതിഹാസം. സുഹൃത്ത് : ഷാരൂഖ് ഖാനെക്കുറിച്ച് പൗലോ കൊയ്‌ലോ

sharukh

ബോളിവുഡ് താരം ഷാരൂഖ് ഖാനെ പുകഴ്ത്തി വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ട്വിറ്ററിലൂടെയാണ് താരത്തിനെ  അഭിനന്ദിച്ച്  ബ്രസീലിയന്‍ നോവലിസ്റ്റാണ് പൗലോ കൊയ്‌ലോയുടെ സന്ദേശം. 

പൗലോ കൊയ്‌ലോയുടെ ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, 'രാജാവ്. ഇതിഹാസം. സുഹൃത്ത്. എന്നാല്‍ എല്ലാറ്റിലുമുപരി മികച്ച നടന്‍ (പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവരോട്, 'മൈ നെയിം ഈസ് ഖാന്‍ ഐ ആം നോട്ട് ടെററിസ്റ്റ്' എന്ന സിനിമ കാണാന്‍ നിര്‍ദ്ദേശിക്കുന്നു)'. ഷാരൂഖിന്റെ മന്നത്ത് എന്ന മുംബൈയിലെ വസതിക്ക് മുന്നില്‍ അദ്ദേഹത്തെ കാണാന്‍ അളുകള്‍ കൂടിനില്‍ക്കുന്നതും, ഷാരൂഖ് അവരെ അഭിവാദ്യം ചെയ്യുന്നതുമായ വീഡിയോയും ട്വീറ്റിനൊപ്പം പൗലോ കൊയ്‌ലോ ചേര്‍ത്തിട്ടുണ്ട്. 

Share this story